2 Day training programme for administrative staff.

യുസി കോളേജിൽ അനധ്യാപക ജീവനക്കാർക്കുള്ള സംസ്ഥാന തല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

യുസി കോളേജ് ഐ ക്യൂ എ സി യുടെ ആഭിമുഖ്യത്തിൽ കോളേജ് അനധ്യാപക ജീവനക്കാർക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ ഡോ. കെപി ഔസേപ്പ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബർസാർ എൽദോ വർഗീസ്, ഓഫീസ് സൂപ്രണ്ട് സന്തോഷ് സിഎം, ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ. സിമി പുഷ്പൻ ക്രിസ്മോൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
സുപ്രധാന സർക്കാർ പോർട്ടലുകളിലും നടപടിക്രമങ്ങളിലും പരിശീലനം നൽകിക്കൊണ്ട് അനധ്യാപക ജീവനക്കാരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള 40 ഓളം എയ്ഡഡ് കോളേജുകളിൽ നിന്നുള്ള 150 ഓളം അനധ്യാപകർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

ആദ്യ ദിനത്തിൽ പത്തനംതിട്ട ജില്ലാ ആനിമൽ ഹസ്ബൻഡറി വകുപ്പ് സീനിയർ സൂപ്രണ്ട് ഗോപകുമാരൻ നായർ എസ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തുടർന്ന് നടന്ന കൾച്ചറൽ സെഷനിൽ യുസി കോളേജ് മ്യൂസിക് ബാൻഡ്, സ്വരലയ, ഡി-ട്രിക്സ് ഡാൻസ് ക്ലബ് തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സമാപനസമ്മേളനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർസ് ആയ ചന്ദ്രദാസ് സി സി, വിജി ദേവസ്യ എന്നിവർ സംസാരിച്ചു.

സമാപനദിവസം നടന്ന വിവിധ സെഷനുകൾക്ക് മഹാരാജാസ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് സജിത് ധനപാൽ, തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ യാമിനി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.