Kedaram – Inauguration

യുസി കോളേജിൽ കേദാരം ഓർഗാനിക് ഫാം ആൻഡ് സീഡ് ബാങ്കിന് തുടക്കമായി.

ആലുവ യുസി കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തണലിടത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ജൈവകൃഷി-വിത്ത് ബാങ്ക് പദ്ധതിയായ കേദാരം ആലുവ മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി മൂത്തേടനും കെ എസ് .ഇ . ബി . ആലുവ വെസ്റ്റ് അസിസ്റ്റൻ്റ് എഞ്ചിനിയർ റസ്സൽ ബി. വി. , മഹാത്മാ ഗാന്ധി സർവകലാശാല എൻ. എസ്. എസ്. കോഡിനേറ്റർ ഇ. എൻ. ശിവദാസൻ എന്നിവർ ചേർന്ന് ഉദ്ഘാടനവും തുടർന്ന് പദ്ധതിയുടെ സൈൻബോർഡ് അനാച്ഛാദനവും കാർഷിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലുവ ബ്ലോക്ക് അഗ്രികൾച്ചറൽ അസിസ്റ്റൻറ് ഡയറക്ടർ എൽസ ഗെയിൽസ്, ആലുവ കൃഷിഭവൻ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ സൈനുദ്ദീൻ കെ എം, ബ്ലോക്ക് ടെക്നോളജി മാനേജർ നിഷ്ൽ ടി.എൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുമോൾ ജോസ്, ഡോ. ധനുഷ് ബി ഡെയിൻസ്, ഡോ. നിളാദേവി കെ.എൻ., ഇ.സി സി.വകുപ്പ് മേധാവി ഡോ. ജിബിൻ ജോസ് മാത്യു, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ദിയ മറിയം രഞ്ജി, ബെഞ്ചമിൻ ആൻറണി തുടങ്ങിയവർ സംസാരിച്ചു.
സുസ്ഥിര കർഷകരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ ജൈവകൃഷി സംസ്കാരം വളർത്തുന്നതിനും ആയി യുസി കോളേജ് പോസ്റ്റ് ഓഫീസിന് അടുത്ത സ്ഥിതിചെയ്യുന്ന 50 സെൻറ് സ്ഥലത്താണ് കേദാരം പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ജൈവകൃഷിയും സംയോജിപ്പിച്ച് മാതൃക പച്ചക്കറി തോട്ടവും വിത്ത് ബാങ്ക് ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കും. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ വകുപ്പിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഓട്ടോമാറ്റിക് ജലസേചന സംവിധാനവും ഈ പദ്ധതിയുടെ സവിശേഷതയാണ്.