Eiccho Hub’ and ‘Eiccho Hive’ were inaugurated at UC College on Tuesday, 17th November 2026. Principal Prof. Dr. Mini Alice and Mr. Shyam Mohan, Associate Professor and Head, Department of Biosciences, jointly inaugurated.
Two Kudumbashree women appointed by the District Administration joined the project. Principal distributed materials for ‘Eiccho Fert’ manufacturing. Training was given by Dr. Jyothilekshmi S., Associate Professor, Department of Biosciences.
യു.സി. കോളേജിലെ ‘ഐക്കോ ഹബ്ബ് – സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ്’, ‘ഐക്കോ ഹൈവ് – വനിതകള്ക്കായി സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം’ എന്നിവയുടെ ഉദ്ഘാടനം യു.സി. കോളേജിൽ നടന്നു.
ജില്ലാ ഭരണകൂടത്തിന്റെ വാട്ടർ ഹയാസിന്ത് മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. നേരത്തെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ തുടർച്ചയാണ് ഈ പരിപാടി.
നവീകരണവും നൈപുണ്യ വികസനവും ലക്ഷ്യമിട്ടുള്ള ‘ഐക്കോ ഹബ്ബ്’, വനിതകളുടെ നൈപുണ്യ വികസനത്തിനും ശാക്തീകരണത്തിനുമായി ആരംഭിച്ച ‘ഐക്കോ ഹൈവ്’ എന്നിവയിലൂടെ ജലാശയങ്ങളിൽ വളരുന്ന കുളവാഴയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണവും സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്നു. കോളേജിലെ ഐ.ക്യൂ.എ.സി., ഐ.ഐ.സി. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ്, ബയോസയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായ ശ്യാം മോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ഭരണകൂടം നിയോഗിച്ച കുടുംബശ്രീയിൽ നിന്നുള്ള രണ്ട് വനിതകളും പദ്ധതിയുടെ ഭാഗമായി. കുളവാഴയിൽ നിന്ന് നിർമ്മിക്കുന്ന ജൈവ വളമായ ‘ഐക്കോ ഫെർട്ട്’ നിർമ്മാണത്തിനുള്ള സാമഗ്രികൾ പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് വിതരണം ചെയ്തു.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടന്ന പ്രോഗ്രാമിൽ കുളവാഴയിൽ നിന്ന് ‘ ജൈവ വളം ആയ ഐക്കോ ഫെർട്ട്’ നിർമ്മിക്കുന്നതിനുള്ള പരിശീലനം റിസോഴ്സ് പേഴ്സണും ബയോസയൻസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായഡോ. ജ്യോതിലക്ഷ്മി എസ്. നൽകി. എം.എസ്.സി. ബയോടെക്നോളജി വിഭാഗം പൂർവ്വ വിദ്യാർത്ഥിനികളായ അമല പ്രസാദ്, മനീഷ സി.ആർ. എന്നിവരാണ് ട്രെയിനേഴ്സും പ്രോഗ്രാം കോർഡിനേറ്റർമാരും.










