OSA Quiz and Elocution Competitions 2026

പ്രൊഫ. അബ്ദുൽ കരീം സ്മാരക ഇൻ്റർ കൊളീജിയറ്റ് ക്വിസ് – യുസി കോളേജിന് ഒന്നാം സ്ഥാനം.

ആലുവ യു.സി. കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ. അബ്ദുൽ കരീം സ്മാരക ഇൻ്റർ കൊളീജിയറ്റ് ക്വിസ് മത്സരത്തിൽ അനുഗ്രഹ് വികെ, സാമുവേൽ ബോവൻ എന്നിവർ അടങ്ങിയ യുസി കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പതിനയ്യായിരം രൂപയും എവറോളിംഗ് ട്രോഫിയും അടങ്ങുന്നതാണ് സമ്മാനം. രണ്ടാം സ്ഥാനം ജസീം (കേരളവർമ്മ കോളേജ് തൃശ്ശൂർ), മൂന്നാം സ്ഥാനം വേദലക്ഷ്മി എസ് (എസ് ഡി കോളേജ് ആലപ്പുഴ) എന്നിവർ കരസ്ഥമാക്കി.

പ്രൊഫ. ഇ. നാരായണൻ നമ്പ്യാർ സ്മാരക എവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഇൻ്റർ കൊളീജിയറ്റ് പ്രസംഗ മത്സരത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ മിഥുന കെ എച്ച് (സെൻറ് തെരേസാസ് കോളേജ് എറണാകുളം) ഒന്നാം സ്ഥാനവും (10000 രൂപയും എവർ റോളിംഗ് ട്രോഫിയും) ഫ്ലോറ ജോസ് (മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം) രണ്ടാം സ്ഥാനവും (7500 രൂപ) ആർ. കിരുബ രഞ്ജിനി (എസ് എച്ച് കോളേജ് തേവര) മൂന്നാം സ്ഥാനവും നേടി.

മലയാള വിഭാഗത്തിൽ സോജു സി ജോസ് (ഗവൺമെൻറ് കോളേജ് കാര്യവട്ടം) ഒന്നാം സ്ഥാനവും (10000രൂപയും എവർ റോളിംഗ് ട്രോഫിയും) ജോസ്ന ജോസഫ് (സെൻറ് തെരേസാസ് കോളേജ് എറണാകുളം) രണ്ടാം സ്ഥാനവും (7500 രൂപ) സ്നേഹ എസ് (കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള പുരസ്കാരവും ക്യാഷ് അവാർഡുകളും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി അഡ്വ.എ. ജയശങ്കർ, ഇംഗ്ലീഷ് വകുപ്പിലെ മുൻ അധ്യാപകൻ ഡോ. എ എം ഗീവർഗീസ് എന്നിവർ വിതരണം ചെയ്തു. പുരസ്ക്കാര ദാന ചടങ്ങുകൾക്ക് പ്രിൻസിപ്പൽ പ്രൊഫ. മിനി ആലീസ് അധ്യക്ഷത വഹിച്ചു. ഡോ. ട്വിൻസി വർഗീസ്,ഡോ ആശ ബേബി മാത്യൂസ്, പൂർവവിദ്യാർഥി സംഘടന എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. അജലേഷ് ബി. നായർ, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി സജി ആർ തുടങ്ങിയവർ സംസാരിച്ചു.