MCA Silver Jubilee Celebrations

യുസി കോളേജിൽ എം.സി.എ. വകുപ്പിൻ്റെ രജതജൂബിലി ആഘോഷവും പൂർവവിദ്യാർഥി സംഗമവും

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്, എം.സി.എ. വകുപ്പിൻ്റെ രജതജൂബിലി ആഘോഷവും പൂർവവിദ്യാർഥി സംഗമവും 2026 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 10.30ന് നടക്കും. ബേബി വർഗീസ്, ലൊക്കേഷൻ ലീഡർ, ഐ.ബി.എം. കൺസൾട്ടിംഗ് – കൊച്ചി, ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
25 വർഷത്തെ അക്കാദമിക മികവും നേട്ടങ്ങളും ആഘോഷിക്കുന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും പങ്കെടുക്കും.
2001-ൽ മൂന്ന് അധ്യാപകരും 30 വിദ്യാർത്ഥികളുമായി ആരംഭിച്ച എം.സി.എ. വകുപ്പ് നിലവിൽ 13 അധ്യാപകരും 2 ബാച്ചുകളിലായി 240 വിദ്യാർത്ഥികളുമായി എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ വിജയകരമായി പ്രവർത്തനം തുടരുന്നു.
ഇതോടൊപ്പം കഴിഞ്ഞ അധ്യയന വർഷം മുതൽ ബിസിഎ പ്രോഗ്രാമും വകുപ്പ് നടത്തി വരുന്നു.

രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഈ കാലയളവിൽ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ,എക്സിബിഷനുകൾ, ഐഡിയത്തോൺ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് വകുപ്പ് മേധാവി ലീ ജൂലിയറ്റ് ജോർജ് അറിയിച്ചു.
കോളേജ് മാനേജർ ഡോ കെ പി ഔസേപ്പ്, പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മിനി ആലീസ്, ബർസാർ എൽദോ വർഗീസ്, സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ ഡോ. ഷിനിൽ സെബാസ്റ്റ്യൻ, ലീ ജൂലിയേറ്റ് ജോർജ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.