ഗ്രീൻ പെഡൽസ് 2025

ഗാന്ധിജിയുടെ യുസി കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) സഹകരിച്ച് ഗ്രീൻ പെഡൽസ് 2025 (Green Pedals) എന്ന പേരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.

ലഹരി വിമുക്ത ക്യാമ്പസുകൾ, പരിസ്ഥിതി ദർശനം എന്നീ ആശയങ്ങളിൽ ഊന്നിയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. പ്രശസ്ത അന്താരാഷ്ട്ര സൈക്ലിംഗ് താരം കെസിയ വർഗീസും പാര ബാഡ്മിൻറൺ അന്താരാഷ്ട്ര താരം നീരജ് ജോർജ് ബേബിയും ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, പ്രോഗ്രാം കൺവീനർമാരായ ലെഫ്റ്റനൻറ് നിനോ ബേബി, ഡോ. രജീഷ് ചാക്കോ, സവാദ് കെ എസ് തുടങ്ങിയവർ സംസാരിച്ചു. യുസി കോളേജിൽ നിന്ന് ആരംഭിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടുവരെ നടത്തിയ റാലിയെ എയർപോർട്ട് ഡയറക്ടർ മനു ജി യുടെ നേതൃത്വത്തിൽ എയർപോർട്ട് അധികൃതർ സ്വീകരിച്ചു. മേജർ കെ. എസ്. നാരായണൻ, എബ്രഹാം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.