OSA Reunion 2026

ആലുവ യുസി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ടി.കെ.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ടി.കെ. ഷഹൽ ഹസൻ മുസലിയാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ റവ. ഫാ. ജോൺസൺ വാഴപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
രാവിലെ കോളേജ് ചാപ്പലിൽ വച്ച് നടന്ന ആരാധനയിൽ കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻ ചർച്ച് അസിസ്റ്റൻറ് വികാരിയും പൂർവ വിദ്യാർത്ഥിയുമായ ഫാ. സെബിൻ പാലത്തിങ്കൽ സി.എം.ഐ. മുഖ്യ സന്ദേശം നൽകി.

മേഴ്സി കോർപ്‌സിൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർധനരായ വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് വെച്ച് നൽകിയതിൽ മുഖ്യ പങ്ക് വഹിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മുൻ വൈസ് പ്രസിഡണ്ട് അജയകുമാർ യു എസിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പുകളുടെ വിതരണവും കലാവതരണങ്ങളും നടന്നു.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡൻ്റുമാരായ അബ്ദു സമദ് , ലാരി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സജീ ആർ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. സീന മത്തായി, പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. അജലേഷ് ബി നായർ, കോളേജ് യൂണിയൻ ചെയർപേഴ്സൺ കൃഷ്ണപ്രസാദ് കെ കെ തുടങ്ങിയവർ സംസാരിച്ചു.