Posted 4 years ago
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ശതാബ്‌ദി ഗീതത്തിന്റെ പരിശീലനം ആലുവ യു. സി. കോളേജിൽ ആരംഭിച്ചു.
കലാലയത്തിന്റെ ചരിത്രവും, ഹരിത ഭംഗിയും വർണിക്കുന്ന ഗാനം കലാലയം സന്ദർശ്ശിച്ച ഗാന്ധി, ടാഗോർ മുതലായ മഹത് വ്യക്തിത്വങ്ങളെയും സ്മരിക്കുന്നു. നൂറിന്റെ നിറവിൽ എത്തി നിൽക്കുമ്പോൾ കടന്നു പോയ മഹാന്മാരായ പൂർവ വിദ്യാർത്ഥികളെയും കലാലയം ഉയർത്തി പിടിക്കുന്ന നന്മയുടെ ശാന്തിപാഠങ്ങളെയും പരാമർശ്ശിക്കുന്ന ഗീതം പ്രശസ്ത ഗാന രചയിതാവ് ശ്രീ ആർ. കെ. ദാമോദരൻ രചിച്ചു പ്രസിദ്ധ സംഗീതജ്ഞൻ സെബി നായരമ്പലം സംഗീതം നൽകി.
വിരമിച്ചവരും ഇപ്പോൾ ജോലിയിൽ ഉള്ളവരുമായ അധ്യാപകരും,അനധ്യാപകരും, വിദ്യാർത്ഥികളും,പൂർവ വിദ്യാർത്ഥികളും ഉൾപ്പെടുന്ന യു.സി. കുടുംബം മുഴുവനെയും പ്രതിനിധീകരിച്ചു 100 പേരടങ്ങുന്ന വലിയൊരു സംഘമാണ് ഗാനത്തിനായി ലോഗോ ആന്റ് തീം സോങ് കമ്മിറ്റി കൺവീനർ ഷേമ എലിസബത്ത് കോവൂരിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തി കൊണ്ടിരിക്കുന്നത്.
ബഹുമാനപ്പെട്ട കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ പങ്കെടുക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ഗീതത്തിന്റെ ആദ്യാവതരണം നടത്തും.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in