പ്രൊഫ. അബ്ദുൽ കരീം സ്മാരക ഇൻ്റർ കൊളീജിയറ്റ് ക്വിസ് – യുസി കോളേജിന് ഒന്നാം സ്ഥാനം.

ആലുവ യു.സി. കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ. അബ്ദുൽ കരീം സ്മാരക ഇൻ്റർ കൊളീജിയറ്റ് ക്വിസ് മത്സരത്തിൽ അനുഗ്രഹ് വി. കെ – അന്ന ഡൊമിനിക് (യു.സി കോളേജ്) ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പതിനയ്യായിരം രൂപയും എവറോളിംഗ് ട്രോഫിയും അടങ്ങുന്നതാണ് സമ്മാനം. രണ്ടാം സ്ഥാനം തേവര സേക്രട്ട് ഹാർട്ട് കോളേജിലെ നിഖിൽ സുന്ദർ എം – ഓസ്റ്റിൻ ബെൻസൺ, മൂന്നാം സ്ഥാനം തൃക്കാക്കര ഭാരത് മാതാ കോളേജിലെ അജയ് ടോമി – നസ്ലി അഷ്റഫ് അലി എന്നിവർ കരസ്ഥമാക്കി.

പ്രൊഫ. ഇ. നാരായണൻ നമ്പ്യാർ സ്മാരക എവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഇൻ്റർ കൊളീജിയറ്റ് പ്രസംഗ മത്സരത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കരിഷ്മ എലിസബത്ത് ഗീവർഗീസ് (മാർത്തോമ കോളേജ് തിരുവല്ല) ഒന്നാം സ്ഥാനവും (10000 രൂപയും എവർ റോളിംഗ് ട്രോഫിയും) ഹരികൃഷ്ണൻ പി.ആർ. (എംജി യൂണിവേഴ്സിറ്റി) രണ്ടാം സ്ഥാനവും (7500 രൂപ) ലീനു കെ. ജോസ് ( അൽഫോൻസാ കോളേജ് പാലാ) മൂന്നാം സ്ഥാനവും നേടി.

മലയാള വിഭാഗത്തിൽ പ്രവിയ കെആർ (യൂണിവേഴ്സിറ്റി ക്യാമ്പസ് കാര്യവട്ടം) ഒന്നാം സ്ഥാനവും (10000രൂപയും എവർ റോളിംഗ് ട്രോഫിയും) ശ്രീരാജ് എം ആർ (സെൻറ് പോൾസ് കോളേജ് കളമശ്ശേരി) രണ്ടാം സ്ഥാനവും (7500 രൂപ) കരിഷ്മ എലിസബത്ത് ഗീവർഗീസ് (മാർത്തോമ കോളേജ് തിരുവല്ല) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള പുരസ്കാരവും ക്യാഷ് അവാർഡുകളും കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.സി. അജിത്കുമാർ, അഡ്വ. എ. ജയശങ്കർ എന്നിവർ വിതരണം ചെയ്തു. പുരസ്ക്കാര ദാന ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ. തോമസ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർ രാഖി റാഫേൽ തുടങ്ങിയവർ സംസാരിച്ചു.