UC College Aluva Back

News

സിനു വർഗീസ് സ്മാരക ഗവേഷണ പുരസ്കാരം ഡോ. ടി.ടി.പ്രഭാകരന്

Posted 2 months ago       Comments

വിവിധ സർവകലാശാലകളില്‍ നിന്ന് മലയാളത്തിൽ പിഎച്ച്ഡി ലഭിച്ച മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയിട്ടുള്ള 2023ലെ സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് അവാർഡ് ഡോ. ടി. ടി. പ്രഭാകരനു ലഭിച്ചു. ആകാശവാണി ദൂരദർശൻ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടർ (പ്രോഗ്രാംസ്) ആയിരുന്നു ഡോ. ടി. ടി. പ്രഭാകരൻ. ‘റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം’ ആയിരുന്നു ഗവേഷണവിഷയം. യു.സി. കോളേജിലെ മലയാളവിഭാഗത്തിൽ ഗവേഷകയായിരിക്കെ നിര്യാതയായ സിനു വർഗീസ്സിന്റെ സ്മരണാർത്ഥം മലയാള വിഭാഗത്തിൽ സിനു വർഗീസിന്റെ കുടുംബാംഗങ്ങൾ സ്ഥാപിച്ചിട്ടുള്ള അവാർഡ് ആണ് സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് അവാർഡ്. ഓരോ വർഷവും ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാളത്തിൽ പിഎച്ച്ഡി ലഭിക്കുന്ന പ്രബന്ധങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പിഎച്ച്.ഡി. ലഭിച്ച പ്രബന്ധങ്ങളില്‍ നിന്നാണ് ഡോ. പ്രഭാകരന്റെ പ്രബന്ധം തെരഞ്ഞെടുത്തത്. ഡോ. എൻ. അജയകുമാർ, ഡോ. കെ.പി. ജോർജ്ജ്, ഡോ. സിബു എം. ഈപ്പൻ എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

2024 മാർച്ച് 11ന് രാവിലെ 11.30ന് യു.സി. കോളേജില്‍ നടക്കുന്ന പുരസ്കാരവിതരണച്ചടങ്ങില്‍ പ്രശസ്ത നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യു, സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് അവാർഡ് സമ്മാനിക്കും. സർവവിജ്ഞാനകോശം ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ്‌മേരി ജോർജ്ജ് സിനു വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തും. മലയാളവിഭാഗത്തിന്റെ ശതാബ്ദി പുസ്തക പരമ്പരയിലെ നാലാമത്തെ പുസ്തകം – പലകാലങ്ങളില്‍ വ്യത്യസ്ത വ്യക്തികൾ എഴുതിയ ഓർമ്മ-ക്കുറിപ്പുകൾ ചേർത്തെടുത്ത് തയ്യാറാക്കിയ ‘യു.സി. ഓർമ്മകളിലെ വിളക്കുമരം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശിപ്പിക്കും. മലയാളവിഭാഗം പ്രൊഫസർ ഡോ. മിനി ആലീസാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in