Posted 2 months ago
ഭയത്തിൽ നിന്നുള്ള മോചനമാണ് വിദ്യാഭ്യാസമെന്നും സ്വതന്ത്രമായ മനസാണ് വിദ്യാഭ്യാസത്തിന്റെ അടിത്തറയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലുവ യു.സി. കോളേജിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ദ്വിദിന നിയമ ബോധവൽക്കരണ പരിപാടിയായ “ദൃഷ്ടി “ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യു.സി. കോളേജ് ആന്റി റാഗിംഗ് സെൽ, ആന്റി ഹരാസ്മെന്റ് സെൽ, ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റി, എസ്.സി., എസ്.ടി. മോണിറ്ററിംഗ് സെൽ, ആൻറി നർക്കോട്ടിക് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാനേജർ ഡോ. കെ. പി. ഔസേപ്പ് ഐ.എഫ്. എസ്., അക്കാദമിക് ഡീൻ രേഖ നായർ എന്നിവർ സംസാരിച്ചു. നിയമ ബോധവൽക്കരണത്തിന്റെ ആദ്യ ദിന ക്ലാസ് അഡ്വക്കേറ്റ് അയൂബ് ഖാൻ നയിച്ചു. അഡ്വക്കെറ്റ് സിന്ധു പി.എൻ. രണ്ടാം ദിന ക്ലാസുകൾക്ക് നേതൃത്വം നൽകും.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in